രാഷ്ടീയ കൊലപാതകക്കേസുകളിൽ സിബിഐ അന്വേഷണം; ഹര്‍ജിക്കാരന് കോടതിയുടെ വിമര്‍ശനം
രാഷ്ടീയ കൊലപാതകക്കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയില്‍ പരാതിക്കാരന് ഹൈക്കോടതിയുടെ
രൂക്ഷ വിമർശനം .ഹർജിക്കാർ അനുകൂല ബഞ്ച് തേടുകയാണോ എന്ന് കോടതിയുടെ ചോദ്യം . ഇത് മോശം പ്രവണതയാണന്ന്
കോടതി ചൂണ്ടിക്കാട്ടി. ആക്ടിംഗ് ചീഫ് ജസ്റ്റീസ്, ജസ്റ്റീസ് ആന്റണി ഡൊമിനിക്കും ജസ്റ്റീസ് ദമ ശേഷാദ്രി നായിഡുവും അടങ്ങുന്ന ഡിവിഷൻ ബഞ്ചി സ്റേതാണ് വിമർശനം.കഴിഞ്ഞ മാസം 30 ന് കേസ് പരിഗണിച്ച കോടതി ഇരു വിഭാഗത്തിന്റെയും സൗകര്യം കണക്കിലെടുത്ത് കേസ് നവംബർ 13 ലേക്ക് മാറ്റിയിരുന്നു . എന്നാൽ ഹർജി ഭാഗം സമർ പ്പിച്ച ഉപ ഹർജി നവംമ്പർ 1 ന് ചീഫ്
ജസ്റ്റീസിന്റെ ബഞ്ചിന്റെ പരിഗണനക്ക് വന്നു .ഉപ ഹർജി 3 ദിവസം കഴിഞ്ഞേ പരിഗണിക്കാവു എന്ന ചട്ടം മറികടന്നാണ് ബിൽ വന്നത് .
ഇതിനെതിരെ സർക്കാർ അഭിഭാഷകർ രജിസ്ടാർ ജനറലിനോട് വാക്കാൽ പരാതിപ്പെട്ടിരുന്നു .ഇതിനിടയിലാണ് ഹർജി ഇന്നും പരിഗണനക്ക് വന്നത്. ഇതേത്തുടർന്നാണ് അനുകുല ബഞ്ച് തേടുകയാണോ എന്ന് കോടതി ഹർജിക്കാരനോട്
ആരാഞ്ഞത് . കേസ് 13ന് മാത്രമേ പരിഗണിക്കുകയുള്ളു എന്നും കോടതി വ്യക്തമാക്കി . തലശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക സമിതിയാണ് ഹർജിക്കാർ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here