ഗെയിൽ പദ്ധതി; പ്രവൃത്തികൾ തുടരുമെന്ന് മലപ്പുറം കലക്ടർ

will continue gail project says malappuram collector

മലപ്പുറം ജില്ലയിൽ ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയുടെ പ്രവൃത്തികൾ തുടരുമെന്ന് കലക്ടർ അമിത് മീണ. ജനങ്ങളെ ബോധവൽക്കരിക്കുന്നത് തുടരാനും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ധാരണയായി.

58 കിലോമീറ്റർ ദൂരമാണ് മലപ്പുറം ജില്ലയിൽ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. കോഴിക്കോട് വലിയ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഭൂമി നഷ്ടപ്പെടുന്നവരെ കൂടുതൽ ബോധവൽക്കരിക്കും. നിർമാണ പ്രവൃത്തികൾ തുടരുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.

എംഐ ഷാനവാസ് എംപി, പൈപ്പ് ലൈൻ കടന്നുപോവുന്ന മണ്ഡലങ്ങളിലെ എംഎൽഎമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഭൂമി നഷ്ടപ്പെടുന്നവർക്ക് രണ്ടുദിവസം മുമ്പു നോട്ടീസ് നൽകുമെന്ന് എംഎൽഎമാർക്ക് ഉറപ്പുനൽകി.

will continue gail project says malappuram collector

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top