ഡൽഹിയിൽ വായുമലിനീകരണം; ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് ഐഎംഎ

X high air pollution at Delhi

വായുമലിനീകരണം വൻതോതിൽ ഉയർന്നതോടെ ഡൽഹിയിൽ അടിയന്തിര പൊതുജന ആരോഗ്യത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ(ഐഎംഎ) നിർദ്ദേശം. ഇതിന്റെ ഭാഗമായി സ്‌കൂളുകൾ അടച്ചുപൂട്ടണമെന്നും ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു.

വായുമലിനീകരണം ഉയർന്ന സാഹചര്യത്തിൽ നവംബർ 19ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന എയർട്ടെൽ മാരത്തോൺ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കത്തയക്കുകയും ചെയ്തു.

ഇന്ന് 10 മണി മുതൽ സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡ്(സിപിസിബി) കാറ്റിന്റെ ഗുണനിലവാരവും പരിശോധിച്ചു വരികയാണ്. ഏറ്റവും കൂടതൽ വായുമലിനീകരണ തോത് ഡൽഹിയിലെ പഞ്ചാബി ഭാഗിലാണെന്ന് പരിശോധനയിൽ കണ്ടെത്തി. 999 ആണ് ഇവിടുത്തെ എയർ ക്വാളിറ്റി ഇൻഡെക്‌സ്.

high air pollution at Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top