Advertisement

അന്തരീക്ഷ മലിനീകരണം; പ്രൈമറി സ്‌കൂളുകൾക്ക് ഇന്ന് അവധി

November 8, 2017
Google News 1 minute Read
primary school gets holiday in delhi delhi train airplane travel hindered

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം ഏറ്റവും അപകടകരമായ സ്ഥിതിയിലെത്തിയ സാഹചര്യത്തിൽ പ്രൈമറി സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അഞ്ചാം ക്ലാസിന് മുകളിലുള്ള വിദ്യാർഥികൾകൾക്ക് അസംബ്ലിയടക്കം ക്ലാസ് റൂമുകൾക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ പാടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ നിർദ്ദേശിച്ചു.

ബുധനാഴ്ച പുലർച്ചെയോടെ വായുവിന്റെ ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം നിലയിലേയ്ക്ക് (480) എത്തി.

കഴിഞ്ഞ ദിവസം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡൽഹിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചിരുന്നു.

 

primary school gets holiday in delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here