Advertisement

ആരോഗ്യമേഖലയിലെ സേവനങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കും: മന്ത്രി കെ.കെ. ശൈലജ

November 8, 2017
1 minute Read
shailaja.

ആരോഗ്യമേഖലയിലെ സേവനങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കുകയും വ്യാജന്മാരെ തടയുകയും ചെയ്യുമെന്ന് മന്ത്രി കെ കെ ഷൈലജ. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ 2017 സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും നേരിട്ട് ഹര്‍ജികള്‍ സ്വീകരിക്കുന്നതിനായി നിയമസഭയുടെ ആരോഗ്യവും കുടുംബക്ഷേമവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പൊതുജനങ്ങളുടെയും മേഖലയിലെ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും അഭിപ്രായം സ്വരൂപിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി കുറ്റമറ്റ ബില്ലായിരിക്കും ഇതിനായി അവതരിപ്പിക്കുകയെന്നും അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഹാന്‍ഡ് വാഷ് പ്രോട്ടോക്കോള്‍ പോലുള്ള കാര്യങ്ങള്‍ പോലും ചെയ്യാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് മന്ത്രി ഓര്‍മ്മപ്പെടുത്തി. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസംരക്ഷണ മാതൃകയാണ് കേരളത്തിലുള്ളത്. കേരളത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസ, സാംസ്‌കാരിക നിലവാരം, ആരോഗ്യമേഖലയിലെ നിയമനിര്‍മ്മാണം തുടങ്ങിയ ഘടകങ്ങളും ഇതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.    ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ മേഖലയില്‍ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.  യോഗത്തില്‍ ആരോഗ്യമേഖലയിലെ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ആക്ഷേപങ്ങളും പരാതികളും കേള്‍ക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top