Advertisement

‘വേണ്ടപ്പെട്ടയാളുകള്‍ കാല് വെട്ടിയാലും തലവെട്ടിയാലും അവരുടെ കൂടെയാണ് ‘; വി ഡി സതീശന്‍

8 hours ago
1 minute Read
v d satheesan

ബിജെപി നേതാവ് സി സദാനന്ദന്റെ കാലു വെട്ടിയ കേസിലെ പ്രതികള്‍ക്ക് ജയിലിലേക്ക് യാത്രയപ്പ് നല്‍കിയതിനെ ന്യായീകരിച്ച മട്ടന്നൂര്‍ എംഎല്‍എയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെകെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത് തെറ്റായ സന്ദേശമാണെന്നും ജയിലിലെ ഭക്ഷണത്തിന്റെ മെനുവരെ തീരുമാനിക്കുന്നത് തടവ് പുള്ളികളാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വേണ്ടപ്പെട്ടയാളുകള്‍ കാല് വെട്ടിയാലും കൈവെട്ടിയാലും തലവെട്ടിയാലും അവരുടെ കൂടെയാണ്. അവര്‍ സമ്മതിച്ചു അത്. എന്തൊരു പാര്‍ട്ടിയാണിത്. ഇവരൊക്കെ പഠിപ്പിച്ച കുട്ടികളെ ഓര്‍ത്തിട്ടാണ് എനിക്ക് സങ്കടം വരുന്നത്. ഒരു അധ്യാപിക എന്ന നിലയില്‍, ജനപ്രതിനിധി എന്ന നിലയില്‍ ഒരിക്കലും പോകാന്‍ പാടില്ല. ഒരാളുടെ കാല് വെട്ടിയ കേസാണ്. ആരുടെയും ആയിക്കോട്ടെ. പ്രതികള്‍ ജയിലില്‍ പോകുമ്പോള്‍ സങ്കടത്തില്‍ യാത്രയയക്കുകയാണ്. ദുബായില്‍ ജോലിക്ക് പോകുന്നത് പോലെ – അദ്ദേഹം പറഞ്ഞു.

പ്രതികള്‍ അങ്ങനെയൊരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരല്ലെന്നും മാന്യമായ ജീവിതം നയിക്കുന്നവരെന്നുമാണ് കെ കെ ശൈലജ പറഞ്ഞത്.
ടി പി ചന്ദ്രശേഖരനെ കൊന്നവര്‍ക്ക് ജയിലില്‍ സുഖസൗകര്യങ്ങളാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Story Highlights : V D Satheesan about K K Shailaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top