ബസ് കൊക്കയിലേക്ക് വീണ് 27 പേർ മരിച്ചു; 13 പേരുടെ നില ഗുരുതരം

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചു. 70 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 13 പേരുടെ നില ഗുരുതരമാണ്. ഇവരെ റാവൽപിണ്ടിയിലെ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച അർദ്ധരാത്രി കോഹത്തിൽ നിന്നും റായ്‌വിന്ദിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ നൂറോളം യാത്രക്കാർ ഉണ്ടായിരുന്നു. കല്ലാർ കഹാർ ടൗണിന് സമീപമാണ് അപകടം നടന്നത്. റായ്‌വിന്ദിലെ പ്രാർത്ഥനാ സമ്മേളനത്തിന് പോകുന്നവരാണ് ബസിലുണ്ടായിരുന്നത്.
bus accident in pakistan killed 27
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here