ഹിമാചൽ പ്രദേശിൽ ഇന്ന് തെരഞ്ഞെടുപ്പ്

ഹിമാചൽ പ്രദേശിലെ 68 നിയമസഭാ മണ്ഡലത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 338 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. കോൺഗ്രസ്, ബിജെപി, സിപിഐഎം എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന കക്ഷികൾ. രാവിലെ എട്ട് മണി മുതലാണ് വോട്ടെടുപ്പ്.
മൊത്തം 50,25,541 വോട്ടർമാരിൽ 24,57,032 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിനായി 7,525 ബൂത്ത് ഒരുക്കിയിട്ടുണ്ട്. ഡിസംബർ 18 നാണ് ഫലം.
himachal pradesh election today
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News