‘നിർഭയ’യുടെ പരീക്ഷണം വിജയം

India successfully tests Nirbhay

ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ദീർഘ ദൂര സബ് സോണിക് ക്രൂയിസ് മിസൈലായ ‘നിർഭയ’യുടെ പരീക്ഷണം വിജയം.

ചൊവ്വാഴ്ച ഒഡീഷയിലെ ചന്ദിപൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു പരീക്ഷണം. കര, ആകാശം, കടൽ എന്നിവിടങ്ങളിലെ വിക്ഷേപണികളിൽ നിന്ന് ഇത് പ്രയോഗിക്കാം. 1,000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് 200 മുതൽ 300 വരെ ഭാരമുള്ള ആയുധങ്ങൾ വഹിക്കാൻ ശേഷിയുണ്ട്. ആറ് മീറ്റർ നീളമുള്ള ഇതിന് വീതി 0.52 മീറ്റർ. ചിറകുകൾ തമ്മിലുള്ള അകലം 2.7 മീറ്റർ.

പൂർണമായും രാജ്യത്തു തന്നെയാണ് ഇതിന്റെ രൂപകൽപ്പനയും നിർമാണവും. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആർഡിഒ) മേൽനോട്ടത്തിലാണിത്.

 

India successfully tests Nirbhay

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top