വീണ്ടും ഞെട്ടിച്ച് ജിയോ; 399 രൂപ റീചാർജ് ചെയ്താൽ തിരിച്ച് ലഭിക്കുക 2599 രൂപ !!

jio impose limitations on free call jio gives 2599 rupees cash back for 399 recharge jio launches new year offer again

399 രൂപയ്ക്ക് റീചാർജ് ചെയ്താൽ ജിയോ തിരിച്ചു നൽകുക 2599 രൂപ !! ഓഫർ കേട്ട് കണ്ണ് മിഴിച്ചുനിൽക്കുകയാണ് ടെലികോം മേഖല. അല്ലെങ്കിലും ഓഫറുകൾ നൽകി ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന കാര്യത്തിൽ ജിയോയെ കഴിഞ്ഞുള്ളു വേറെ ഏത് സംരംഭവും. ഇപ്പോൾ 399 രൂപയുടെ ഓഫറുമായി വീണ്ടും ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ജിയോ.

ഓഫർ പ്രകാരം 399 രൂപയ്‌ക്കോ അതിന് മുകളിലോ റീചർജ് ചെയ്യുന്നവർക്ക് 400 രൂപ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ആയും 300 രൂപ ക്യാഷ്ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴി ഷോപ്പിംഗും നടത്താം. ജിയോ പ്രൈം അംഗങ്ങൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക.

നവംബർ 10 മുതൽ 25 വരെയുള്ള റീചാർജുകൾക്കാണ് ഓഫർ. ആമസോൺ, പേടിഎം, ഫോൺപെ, മൊബിക്വിക്ക്, ആക്‌സിസ് പേ, ഫ്രീ റീചാർജ് എന്നീ വെബ്‌സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങാനാകും. ക്യാഷ്ബാക്ക് തുക ഡിജിറ്റൽ വാലെറ്റിലാണ് വരുന്നത്. ജിയോ ക്യാഷ്ബാക്ക് വൗച്ചർ നവംബർ 15നാണ് വാലറ്റിൽ എത്തുക.

jio gives 2599 rupees cash back for 399 recharge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top