നഴ്‌സുമാരുടെ ശമ്പള വർധന; മാനേജ്‌മെൻറുകളുടെ ഹർജി തള്ളി

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പള വർധനവിനെതിരെ ആശുപത്രി മാനേജ്‌മെൻറുകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സർക്കാർ നിയോഗിച്ച മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കരുതെന്നും തങ്ങളുടെ ഭാഗം പരിഗണിക്കാതെയാണ് കമ്മിറ്റി തീരുമാനമെടുത്തതെന്നും ചൂണ്ടിക്കാണിച്ചാണ് മാനേജ്‌മെൻറുകൾ കോടതിയെ സമീപിച്ചത്.
ഈ ഹർജി ആദ്യം പരിഗണിച്ചപ്പോൾ മിനിമം വേജസ് കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഇന്നും വീണ്ടും പരിഗണിച്ചപ്പോഴാണ് ഹർജി തള്ളിയത്.
നേരത്തെ മിനിമം വേജസ് കമ്മിറ്റി നഴ്‌സുമാരുടെ അടിസ്ഥാന വേതനമായി 20,000 രൂപ നിശ്ചയിച്ചിരുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചാണ് ആശുപത്രി മാനേജ്‌മെൻറുകൾ കോടതിയെ സമീപിച്ചത്.
management plea on nurses wages dismissed by sc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here