തട്ടുകടയിലെ തർക്കം; ഉപഭോക്താവിന് നേരെ തിളച്ച എണ്ണ എടുത്തൊഴിച്ച് തട്ടുകട ഉടമ; വീഡിയോ 

Mumbai eatery owner throws hot oil at customer

തട്ടുകടയിലുണ്ടായ വാക്കുതർക്കത്തിനിടെ തട്ടുകട ഉടമ ഉപഭോക്താവിന് നേരെ തിളച്ച എണ്ണ എടുത്തൊഴിച്ചു. 29 കാരനായ ഉപഭോക്താവിനെ ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലാണ് സംഭവം.

മുംബൈ ഉൽഹാസ് നഗറിൽ സ്ഥിതി ചെയ്യുന്ന മനോജ് കോലിവാഡ ചൈനീസ് കോർണറിൽ ഭക്ഷണം കഴിക്കാനെത്തിയതാണ് 29 കാരനായ യുവാവ്. എന്നാൽ ഭക്ഷണത്തിന്റെ രുചിയെയും വിലയേയും ചൊല്ലി യുവാവും കടയുടമയും തമ്മിൽ വാക്കുതർക്കമുണ്ടായി.

ദേഷ്യ കയറിയ യുവാവ് കടയുടമയ്ക്ക് നേരെ എന്തോക്കെയോ വലിച്ചെറിഞ്ഞതോടെ കടയുടമ തിരിച്ച് തിളച്ച എണ്ണം എടുത്തൊഴിക്കുകയായിരുന്നു. മുഖത്ത് പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം അടുത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. യുവാവിന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അതുകൊണ്ട് തന്നെ ഇരുവിഭാഗത്തിന്റെയും മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒപ്പം തട്ടുകട ഉടമയ്ക്കും സഹായിയിക്കുമെതിരെ സെക്ഷൻ 323,324,504, ഐപിസി 34 ആം വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

 

Mumbai eatery owner throws hot oil at customer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top