സോളാർ റിപ്പോർട്ട് സഭയിൽ; റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

സോളാർ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വെച്ചു. റിപ്പോർട്ടിലെ വിവരങ്ങൾ മുഖ്യമന്ത്രി വിവരിച്ചു. ഉമ്മൻ ചാണ്ടിയും പേഴ്‌സനൽ സ്റ്റാഫും സോളാർ വിവാദ നായികയെ സഹായിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്താക്കളെ വഞ്ചിക്കാൻ ഇവർ സോളാർ വിവാദ നായികയ്ക്ക് കൂട്ടു നിന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ആര്യാടൻ മുഹമ്മദും ടീം സോളാറിനെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കത്തിൽ പേരുള്ളവർക്ക് വിവാദ നായികയുമായും അഭിഭാഷകനും ബന്ധമുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി. ഒപ്പം ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ തമ്പാനൂർ രവിയും ബെന്നി ബഹനാനും കൂട്ടുനിന്നതായും റിപ്പോർട്ടിൽ പറയുന്നു. വിവാദ നായികയുടെ ലൈംഗികാരോപണത്തിൽ വാസ്തവമുണ്ടെന്നും കമ്മീഷൻ പറഞ്ഞു. വിവാദ നായികയിൽ നിന്ന് ഉമ്മൻചാണ്ടി 32 ലക്ഷം കൊപ്പറ്റിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചുവെന്നും, ക്രിമിനൽ നടപടികളിൽ നിന്നും ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവഞ്ചൂരിനെതിരായ മറ്റ് ആരോപണങ്ങൾക്ക് തെളിവില്ല.
പ്രത്യേക അന്വേഷണ സംഘത്തിനെതിരെയും കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ഫോൺ രേഖകളിൽ കൂടുതൽ അന്വേഷണം ഉണ്ടായില്ലെന്നാണ് കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ അന്വേഷണ സംഘം ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
solar judicial commission report details revealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here