ഹണി ട്രാപ്; ചാനല്‍ ജീവനക്കാരി എ.കെ ശശീന്ദ്രനെതിരെ നല്‍കിയ കേസ് പിന്‍വലിച്ചു

മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച ഫോൺ കെണി വിവാദത്തിൽ ചാനൽ ജീവനക്കാരി ശശീന്ദ്രനെതിരെ സമർപ്പിച്ച സ്വകാര്യ അന്യായം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു .തിരുവനന്തപുരം മജിസ്ടേറ്റ് കോടതിയിലെ സ്വകാര്യ അന്യായം റദ്ദാക്കണമെന്നാണ് യുവതിയുടെ ആവശ്യം.പ്രത്യേക സാഹചര്യത്തിലാണ് ശശിന്ദ്രനെതിരെ ഹർജി നൽകിയതെന്ന് യുവതി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ശശീന്ദ്രനുമായുള്ള പ്രശ്നം ഒത്തു തീർന്നെന്നും അന്യായം പിൻവലിക്കാൻ അനുവദിക്കണമെന്നും യുവതി കോടതിയിൽ ബോധിപ്പിച്ചു. സ്വകാര്യ അന്യായം ആയതിനാൽ പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു .
മന്ത്രിയായ ശശീന്ദ്രൻ തന്നോട് മോശമായി സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി സ്വകാര്യ അന്യായം ഫയൽ ചെയ്തത് .
കേസ് കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here