ചികിത്സയിലായിരുന്നു രോഗി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു

കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രോഗി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. കുറ്റ്യേരി സ്വദേശി രാമചന്ദ്രന്റെ ഭാര്യ പുഴക്കര തങ്കമണിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
ടൈഫോയ്ഡ് ബാധിച്ച് ചികിത്സയിലായിരുന്നു തങ്കമണി. ആശുപത്രിയിലെ ശുചിമുറിയിൽ കയറി ബ്ലേഡുകൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
patient cuts throat
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News