സോളാര്‍ റിപ്പോര്‍ട്ട്; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

solar report

സോളാർ റിപ്പോർട്ടിലെ തുടർ നടപടികളടക്കം ചർച്ചചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. പുതുക്കിയിറക്കേണ്ട ഓർഡിനൻസുകളും മന്ത്രിസഭ പരിഗണിക്കുന്നുണ്ട്. അതേസമയം സോളാ‍ർ കമ്മീഷൻ റിപ്പോ‍ർട്ടും അനുബന്ധ തെളിവുകളും  വിശദമായി പരിശോധിച്ച ശേഷം മാത്രമാകും ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തുടർനടപടികളിലേക്ക് നീങ്ങുകയെന്നാണ് സൂചന.  രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ യോഗം ചേരും. ഐ.ജി ദിനേന്ദ്ര കശ്യപാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഒരു എസ്.പിയും മൂന്നും ഡി.വൈ.എസ്.പിമാരുമാണ് സംഘത്തിലുള്ളത്. കൂടുതൽ ഡി.വൈ.എസ്.പിമാരെ ഉള്‍പ്പെടുത്തും. യോഗം ചേ‍ർന്ന ശേഷം ഡി.വൈ.എസ്.പിമാർക്ക് ചുമതലകള്‍ നൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top