തോമസ് ചാണ്ടി നിയമം ലംഘിച്ചില്ലെന്ന് എൻസിപി

മന്ത്രി തോമസ് ചാണ്ടി നിയമം ലംഘിച്ചിട്ടില്ലെന്ന് എൻസിപി. കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിലായ തോമസ് ചാണ്ടിയെ സിപിഎമ്മും സിപിഐയും കൈയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് പിന്തുണയുമായി എൻസിപി എത്തിയത്.
രാജിക്കുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് എൻസിപി നേതാവ് ടിപി പീതാംബരൻ പറഞ്ഞു. കയ്യേറ്റമുണ്ടെങ്കിൽ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണെന്നും അന്വേഷണം നടക്കുമ്പോൾ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നും പീതാംബരൻ പറഞ്ഞു.
തോമസ് ചാണ്ടിയുടെ കാര്യത്തിൽ കോടതി ഉത്തരവ് വരട്ടെയെന്നാണ് എൻസിപി നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
thomas chandy didnt break law says NCP
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here