കോടതി വളപ്പില്‍ വെള്ളിമൂങ്ങ; രക്ഷകനായി അഭിഭാഷകന്

കോടതി വളപ്പില്‍ കാക്കയുടെ ആക്രമണമേറ്റ് പരിക്കേറ്റ വെള്ളിമൂങ്ങയുടെ രക്ഷകനായി അഭിഭാഷകന്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ അബിയാണ് വെള്ളിമൂങ്ങയുടെ രക്ഷകനായത്. രാവിലെ കോടതിയിലെത്തിയ എബി കോടതി വളപ്പിലാണ് കാക്കകള്‍ കൂട്ടം ചേര്‍ന്ന് മൂങ്ങയെ ഉപദ്രവിക്കുന്നതായി കണ്ടത്. വെള്ളി മൂങ്ങയാണിതെന്ന് ആദ്യ കാഴ്ചയില്‍ തിരിച്ചറിഞ്ഞില്ലെന്ന് എബി പറയുന്നു. മൂങ്ങയെ രക്ഷിക്കാനായി അരമണിക്കൂറോളം എബി അവിടെ കാവല്‍ നിന്നു. ഇടയ്ക്ക് മൂങ്ങയെ പിടിക്കാന്‍ കാഴ്ചക്കാരായി എത്തിയവരുടെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഇത് വെള്ളിമൂങ്ങയാണെന്ന് അറിഞ്ഞതോടെ ആരും ഒപ്പം എത്തിയില്ല. എട്ടേമുക്കാലോടെ കോടതിയിലെ തന്നെ ഒരു ക്ലാര്‍ക്കിന്റെ സഹായത്തോടെ എബി വെള്ളിമൂങ്ങയെ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ ‘ഹാജരാക്കി’. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരേയും വിവരം എബി അറിയിച്ചാണ് മടങ്ങിയത്. വെള്ളിമൂങ്ങയെ കാര്‍ബോര്‍ഡ് പെട്ടിയിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതീക്ഷിച്ച് ഇരിക്കുകയാണ് പോലീസ് അധികൃതരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here