യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം; ഇന്റിഗോയെ ട്രോളി എയര്‍ ഇന്ത്യ

യാത്രക്കാരനെ ജീവനക്കാരൻ മർദിച്ച സംഭവത്തിൽ ഇൻഡിഗോയെ ട്രോളി എയർ ഇന്ത്യ രംഗത്ത്. ഞങ്ങള്‍ കൈ ഉയര്‍ത്തുന്നത് നമസ്തേ പറയാന്‍ മാത്രമാണെന്നാണ് എയര്‍ ഇന്ത്യയുടെ ട്രോള്‍. ട്വിറ്ററിലൂടെയാണ് എയർഇന്ത്യയുടെ കളിയാക്കൽ. ന
മറ്റൊരു ട്വീറ്റിൽ പരാജയപ്പെടാത്ത സേവനം എന്നും എഴുതിയിട്ടുണ്ട്. ഈ വരിയില്‍ അടി എന്ന ഇംഗ്ലീഷ് വാക്ക് ബീറ്റ് എന്നത് പ്രത്യേക നിറത്തിലാണ് എഴുതിയിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 15ന് ഡൽഹി വിമാനത്താവളത്തിലാണു വിവാദ സംഭവം അരങ്ങേറിയത്. വിമാനയാത്രക്കാരെ കയറ്റാനുള്ള ബസ് എത്താൻ വൈകിയത് ചോദ്യം ചെയ്ത രാജീവ് കത്യാൽ എന്ന യാത്രക്കാരനെ രണ്ടു ജീവനക്കാർ ചേർന്നു മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നതിനെത്തുടർന്ന് ഇൻഡിഗോ യാത്രക്കാരനോട് മാപ്പ് പറഞ്ഞിരുന്നു.
kathyal, indigo, air india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here