ഭാര്യയ്ക്ക് കുല്‍ഭൂഷനെ കാണാന്‍ അനുവാദം നല്‍കി പാക്കിസ്ഥാന്‍

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ വധ ശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ഭാര്യയ്ക്ക് അവസരം നല്‍കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ജൂലൈമാസം മുതല്‍ കുടുംബാംഗങ്ങള്‍ക്ക് കുല്‍ഭൂഷനെ സന്ദര്‍ശിക്കാനായി ഇന്ത്യ അവസരം തേടുകയായിരുന്നു. എന്നാല്‍ വിസാ അപേക്ഷയോട് പാക്കിസ്ഥാന്‍ പ്രതികരിച്ചിരുന്നില്ല. 15തവണയാണ് ഇതിനായി ഇന്ത്യ അപേക്ഷ നല്‍കിയിരുന്നത്. ഇതെല്ലാം നിഷേധിക്കപ്പെടുകയായിരുന്നു. വിഷയത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതും ജാദവിന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയിലിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റാന്‍ പാക്കിസ്ഥാന്‍ തയ്യാറായത് എന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here