Advertisement

തലസ്ഥാനത്ത് അരക്കോടിയുടെ രത്ന വേട്ട

November 11, 2017
Google News 0 minutes Read
diamond

അരക്കോടി രൂപ വിലമതിക്കുന്ന രത്‌നങ്ങളുമായി തമിഴ്‌നാട് സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍. മതിയായ രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ രത്‌നങ്ങളാണ് തമ്പാനൂര്‍ റെയില്‍വെ പൊലീസ് പിടികൂടിയത്. തമിഴ്‌നാട് തിരുച്ചെന്തൂര്‍ സ്വദേശി മുഹമ്മദ് സെയ്ദിന്റെ പക്കല്‍ നിന്നാണ് വിലപിടിപ്പുളള രത്‌നങ്ങളും കല്ലുകളും പിടികൂടിയത്. അനന്തപുരി എക്‌സപ്രസില്‍ തമ്പാനൂര്‍ വന്നിറങ്ങിയ ഇയാളെ റെയില്‍വെ പൊലീസ് സംശയം തോന്നി പരിശോധിക്കുകയായിരുന്നു. വസ്ത്രങ്ങളിലെ പ്രത്യേക അറകളിലും ബാഗുകളിലുമായാണ് രത്‌നങ്ങള്‍ സൂക്ഷിച്ചിരുന്നത്. വജ്രം, വൈഡൂര്യം, മരതകം തുടങ്ങിയവ പിടിച്ചെടുത്തവയില്‍പെടുന്നു. നഗരത്തിലെ വിവിധ ജ്വല്ലറികള്‍ക്ക് വേണ്ടിയാണ് രത്‌നങ്ങളെന്നാണ് ഇയാള്‍ പറയുന്നു. 50 ലക്ഷം രൂപ വിലമതിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം ഇവയുടെ യഥാര്‍ഥ മൂല്യം തിട്ടപ്പെടുത്തും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here