Advertisement

ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡൽഹിയല്ല; ഒന്നാം സ്ഥാനം ഈ നഗരത്തിന്

November 12, 2017
0 minutes Read
delhi is not the most polluted city of india

ഡൽഹി അന്തരീക്ഷ മലിനീകരണം രൂക്ഷമായത് അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധയാകർഷിച്ചു. ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം അതുകൊണ്ട് തന്നെ ഡൽഹി ആയിരിക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഡൽഹിയുടെ സ്ഥാനം മൂന്നാണ് !!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വാരണസിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കേന്ദ്ര മലനീകരണ നിയന്ത്രണ ബോർഡിന്റെ എയർ ക്വാളിറ്റി ഇൻഡക്‌സ് റിപ്പോർട്ടിലാണ് ഇതു ചൂണ്ടിക്കാണിക്കുന്നത്. 42 നഗരങ്ങളുടെ പട്ടികയാണ് വെള്ളിയാഴ്ച നിരീക്ഷണം നടത്തി പുറത്തിറക്കിയത്. വാരണസിയിൽ എയർ ക്വാളിറ്റി ഇൻഡക്‌സ് (എ.ക്യു.ഐ) 491 ആണ് രേഖപ്പെടുത്തിയത്. അതു കഴിഞ്ഞ് ഗുരുഗ്രാം (480), പിന്നീടാണ് ഡൽഹി വരുന്നത് (468).

401 ന്റെയും 500 ന്റെയും ഇടയിൽ എ.ക്യു.ഐ രേഖപ്പെടുത്തിയ നഗരങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയത്. ജനങ്ങളുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന അളവാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top