ശ്വാസതടസ്സുവുമായി എത്തിയ സ്ത്രീയുടെ മൂക്കിൽ നിന്നും ലഭിച്ചത് നാല് സെന്റിമീറ്റർ നീളം വരുന്ന സ്ലൈഡ് !!

കടുത്ത ശ്വാസതടസവും, അസ്വസ്ഥതയുമായി എത്തിയ 58കാരിയുടെ മൂക്കിനുള്ളിൽ നിന്ന് നാല് സെന്റീമീറ്റർ നീളം വരുന്ന സ്ലൈഡ് പുറത്തെടുത്തു. മൂക്കിൻറെ ദ്വാരത്തിൽ(നാസാരന്ധ്രം) നിന്നാണ് തലയിൽ കുത്തുന്ന സ്ലൈഡ് പുറത്തെടുത്തത്. മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലാണ് 58 കാരിയുടെ മൂക്കിൽ നിന്ന് സ്ലൈഡ് പുറത്തെടുത്തത്.
അബദ്ധത്തിൽ സ്ലൈഡ് മൂക്കിനുള്ളിൽ പോയി എന്ന് സംശയമുള്ളതായി ഡോക്ടറോട് രോഗി തന്നെ പറഞ്ഞിരുന്നു. തുടർന്നാണ് ഡോക്ടർമാർ എക്‌സ് റേ എടുക്കാൻ നിർദേശം നൽകിയത്. എക്‌സ്‌റേയിലാണ് മൂക്കിൽ സ്ലൈഡ് ഇരിക്കുന്നതായി കണ്ടത്. തുടർന്ന് പോൾ ആന്റണി എൻഡോസ്‌കോപ്പിയിലൂടെ സ്ലൈഡ് പുറത്തെടുത്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here