അന്ന് ആസിഡ് ആക്രമണത്തിലൂടെ ഒരാൾ ജീവിതം കവർന്നെടുത്തു; ഇന്ന് പ്രണയത്തിലൂടെ മറ്റൊരാൾ മനസ്സും

ആസിഡ് ആക്രമണത്തിലൂടെ തന്റെ മുഖവും കാഴ്ച്ചയും നഷ്ടപ്പെടുമ്പോൾ പ്രമോദിനിക്ക് വയസ്സ് 15. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ബൈക്കിൽ വന്ന പാരാമിലിറ്ററി സൈനികൻ ഒരു കുപ്പി ആസിഡിലൂടെ തകർത്തക് പ്രമോദിനിയുടെ മുഖം മാത്രമായിരുന്നില്ല ജീവിതവും കൂടിയായിരുന്നു.
എന്നാൽ ഇന്ന് ആസിഡ് ഏൽപ്പിച്ച പോള്ളലുകൾ അവളുടെ മുഖത്തുണ്ടെങ്കിലും മനസ്സിലില്ല. കാരണം ആസിഡാൽ മുറിവേറ്റ മനസ്സ് ഇന്ന് സരോജിന്റെ കൈകളിൽ ഭദ്രം. പ്രണയം എന്ന ദിവ്യ ഒഷധം കൊണ്ട് അവളുടെ മനസ്സിനേറ്റ മുറിവ് അവൻ മായ്ച്ചിരിക്കുന്നു.
ആ കുറത്ത ദിനം
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രമോദിനിയുടെ ജീവിതം തന്നെ മാറ്റി മറിച്ച ആ സംഭവം ഉണ്ടാകുന്നത്.
പരീക്ഷ കഴിഞ്ഞ് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ 28 കാരനായ സൈനികൻ പ്രമോദിനിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്.
വേദനയുടെ നാളുകൾ….
ആസിഡ് ആക്രമണത്തിന് ശേഷമുള്ള നാല് മാസം പ്രമോദിനി ഐസിയുവിലായിരുന്നു. ശേഷമുള്ള നാല് നീണ്ട് വർഷം വീട്ടിൽ കിടക്കയിലും. വിധവയായ അമ്മ ഒറ്റയ്ക്കാണ് പ്രമോദിനിയുടെ മുറിവുകൾ വെച്ചുകെട്ടിയും, ശ്രുശൂഷിച്ചും, ഉറക്കമിളച്ചും വർഷങ്ങളോളം പ്രമോദിനിക്ക് കൂട്ടായി നിന്നത്.
ഒരു ദശാബ്ദക്കാലത്തോളം നീണ്ട് നിന്ന വേദനകളും, 5 ശസ്ത്രക്രിയക്കും ഒടുവിൽ പ്രമോദിനിയുടെ ഇടത്തേ കണ്ണിന് നേരിയ കാഴ്ച കിട്ടി. കടുത്ത വിഷാദത്തിനും മാനസീക സംഘർഷങ്ങൾക്കും അടിമപ്പെട്ട പ്രമോദിനിക്ക് തുടർന്ന് ജീവിക്കണമെന്ന് തന്നെ ഇല്ലാതായ നാളുകളായിരുന്നു അത്….
സരോജിനെ കണ്ടുമുട്ടുന്നു….
2014 ലാണ് പ്രമോദിനിയും സരോജും കണ്ടുമുട്ടുന്നത്. കാലിലെ തൊലിയെടുത്താണ് പ്രമോദിനിയുടെ മുഖത്ത് പിടിപ്പിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ ഡിസ്ചാർജ് വാങ്ങിയതിനാൽ മുറിവിൽ അണുബാധയേൽക്കുകയും പ്രമോദിനിയുടെ സ്ഥി വഷളാവുകയും ചെയ്തു.
അന്ന് ആശുപത്രിയിലായിരുന്നു പ്രമോദിനിയെ നോക്കിയിരുന്ന നേഴ്‌സിന്റെ സഹോദരനാണ് സരോജ്. പ്രമോദിനിയുടെ അമ്മയുടെ നിസ്സഹായമായ കരച്ചിൽ കണ്ടനാൾ മുതൽ ആ അമ്മയും മകളും മാത്രമടങ്ങുന്ന കുടുംബത്തിന് താങ്ങായി സരോജ് അവിടുത്തെ നിത്യ സന്ദർശകനായി.
ആ സമയത്താണ് പ്രമോദിനി എണീറ്റ് നടക്കാൻ കുറഞ്ഞത് നാല് വർമെങ്കിലും എടുക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതുന്നത്. തളർന്ന് പോകുമായിരുന്ന പ്രമോദിനിയേയും അമ്മയേയും തളരാതെ കൂടെ നിന്ന് അവർക്ക് മനക്കരുത്ത് നൽകിയത് സരോജാണെന്ന് പ്രമോദിനി പറയുന്നു. അവൾ ഴെുനേറ്റ് നടക്കുന്നതിനായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവൻ അമ്മയ്ക്ക് വാക്ക് കൊടുത്തു.
പിന്നീട് ജോലി രാജിവെച്ച് സരോജ് മുഴുവൻ സമയവും പ്രമോദിനിയെ ശ്രുശൂഷിക്കുന്നതിലേക്ക് തിരിഞ്ഞു.
വിവാഹാഭ്യർത്ഥന…
നാളുകൾ കഴിഞ്ഞതോടെ സരോജും പ്രമോദിനിയും തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി.
2016 ജനുവരി 14 നാണ് ആഗ്രയിൽ വെച്ച് സരോജ് പ്രമോദിനിയോട് നിറകണ്ണുകളോടെ വിവാഹാഭ്യാർത്ഥന നടത്തിയത്. ഒരു ജന്മം മുഴുവൻ നൽകാനുള്ളത്ര പ്രണയം സരോജിനോട് പ്രമോദിനിക്കും ഉണ്ടായിരുന്നുവെങ്കിലും അവൾ അത് അന്ന് അവനോട് പറഞ്ഞില്ല. സരോജിനെ ഒരിക്കൽ പോലും കാണാതിരുന്നിട്ട് കൂടി അവന്റെ സ്‌നേഹവും കരുതലും അവളെ അവനിലേക്ക് അടുപ്പിച്ചിരുന്നു.
എന്നാൽ സ്വന്തം കാര്യ പോലും നോക്കാൻ കഴിയാത്ത താൻ എങ്ങനെയാണ് മറ്റുള്ളവരെ സന്തേഷിപ്പിക്കുകയെന്നും, സരോജിന് തന്നെക്കാൾ നല്ലൊരു പെൺകുട്ടിയെ ലഭിക്കുമെന്നും കരുതി അവൾ അത് വേണ്ടെന്നുവെക്കുകയായിരുന്നു.
എന്നാൽ പ്രമോദിനിയുടെ മനസ്സിലെന്തായിരിക്കുമെന്ന് നന്നായി അറിയാവുന്ന സരോജ് കൂടുതസൊന്നും ആലോചിക്കാതെ തന്നോടൊപ്പം ജീവിക്കണമെന്നും, ഒരുനാൾ മറ്റെല്ലാവരെയും പോലെ സരോജിനിക്ക് കാഴ്ച്ച തിരിച്ച് ലഭിക്കുമെന്നും, എഴുനേറ്റ് നടക്കാൻ സാധിക്കുമെന്നുമുള്ള ആത്മവിശ്വാസം നൽകുകയും ചെയ്തു.
അവൻ നൽകിയ ആത്മവിശ്വാസമാണ് ഇന്ന് ചാരത്തിൽ നിന്നുയർന്ന ഫീനിക്‌സ് പക്ഷിയെ പോലെ കിടക്കയിൽ നിന്നെഴുനേറ്റ് ജീവിതത്തിലേക്ക് നടന്നു കയറാൻ അവളെ പ്രേരിപ്പിച്ചതും.
പ്രണയസാഫല്യത്തിലേക്ക്…
പ്രണയം സഫലമാക്കാൻ വീട്ടുകാർ തയ്യാറായതോടെ സരേജുമൊന്നിച്ചുള്ള ജീവിതം സ്വപ്നം കാണുകയാണ് പ്രമോദിനി. നിലവിൽ ഡൽഹിയിൽ ഒരുമിച്ച് താമസിക്കുകയാണ് പ്രമോദിനിയും സരോജും. തുടക്കത്തിൽ ഉണ്ടായിരുന്ന സൗഹൃദം ഒരിക്കലും പിരിയാൻ കഴിയാത്ത വിധം ഇരവരേയും അടുപ്പിച്ചു. വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കാനാണ് ഇരുവരുടേയും തീരുമാനം.
love story of acid attack victim pramodini
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here