Advertisement

ചെറായി ബീച്ചില്‍ ആനയുടെ ജഡം കണ്ടെത്തി; കണ്ടത് കാറ്റാടി മരങ്ങൾക്കിടയിൽ, ദിവസങ്ങൾ പഴക്കം

2 hours ago
1 minute Read

എറണാകുളം ചെറായി ബിച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ചെറായിൽ ബിച്ചിലെ കാറ്റാടി മരങ്ങൾ നിൽക്കുന്ന ഭാഗത്താണ് മൃതദേഹം കണ്ടത്. ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് പ്രദേശത്തുള്ളവർ ആനയുടെ മൃതദേഹം ആദ്യം കാണുന്നതത്.

മൃതദേഹം ദിവസങ്ങൾ പഴക്കമുള്ളതാണെന്നാണ് മനസിലാക്കുന്നത്. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് അടുത്തിടെ ഏതാനും ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു. ഈ ആനകളിൽ ഏതെങ്കിലും ഒന്ന് കടൽത്തീരത്ത് അടിഞ്ഞതാകാം എന്നാണ് സംശയം. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം മാറ്റുന്നു.

Story Highlights : elephant on the erankalulam cherai beach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top