കാറിൽ നിന്നും ഫോൺ ചാർജ് ചെയ്യുന്നവരാണോ നിങ്ങൾ ?

കാറിൽ യാത്ര ചെയ്യുമ്പോൾ ചാർജ് തിരുമ്പോഴേ യുഎസ്ബി പോർട്ട് അല്ലെങ്കിൽ ലൈറ്റർ പോർട്ടിൽ ചാർജറുകൾ ഘടിപ്പിച്ച് ചാർജ് ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ ഈ രീതി നിങ്ങളുടെ ഫോണിനെ തകരാറിലാക്കുമെന്നാണ് പറയുന്നത്. സാധാരണയായി കാറിൽ നിന്നും യുഎസ്ബി പോർട്ട് മുഖേന ചാർജ്ജ് ചെയ്യുമ്പോൾ, ഫോൺ ചാർജ്ജാകാൻ കാലതാമസം നേരിടുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഫോണിന് ആവശ്യമായ തോതിലും കുറഞ്ഞ വൈദ്യുതിയാണ് കാർ യുഎസ്ബി പോർട്ടുകൾ നൽകുന്നത്. ഇതാണ് കാലതാമസത്തിന് കാരണവും.
ഇനി യുഎസ്ബി പോർട്ടുകളിൽ ഫോൺ കുത്തിയിടുമ്പോൾ, പോർട്ടിൽ നിന്നും കൂടിയ അളവിൽ വൈദ്യുതി വലിച്ചെടുക്കാൻ ഫോണും ശ്രമിക്കും. തത്ഫലമായി ഫോൺ തകരാറിലാകാനുള്ള സാധ്യത കൂടുതലാണ്. ചില അവസരങ്ങളിൽ കാർ ബാറ്ററിയുടെ ആയുസിനെയും ഫോൺ ചാർജ്ജിംഗ് സ്വാധീനിക്കാം. ഇത്തരം സ്മാർട്ട്‌ഫോൺ ചാർജ്ജിംഗ് പഴയ കാർ ബാറ്ററികളിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത കൂടുതലാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here