നിർഭയ കേസ്; പ്രതികളുടെ പുനഃപരിശോധന ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും

ഡൽഹി കൂട്ട ബലാത്സംഗകേസിലെ പ്രതികൾ നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. വധശിക്ഷ ശരി വച്ചതിന് എതിരായ ഹർജിയാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് താക്കൂർ, വിനയ് ശർമ്മ, പവൻ ഗുപ്ത എന്നീ പ്രതികളാണ് പുനഃപരിശോധന ഹർജി നൽകിയിരിക്കുന്നത്. പ്രതികൾക്ക് വിചാരണ കോടതി വധ ശിക്ഷ വിധിക്കുകയും ഹൈക്കോടതിയും സുപ്രീംകോടതിയും അത് ശരി വയ്ക്കുകയും ചെയ്തിരുന്നു.
ഇതാണ് പ്രതികൾ പുനഃപരിശോധന ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് നടന്നത് എന്ന പരാമർശത്തോടെയാണ് വധശിക്ഷ സുപ്രീംകോടതി ശരി വച്ചത്.
nirbhaya, delhi rape case, rape
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here