ദാവൂദിന്റെ വസ്തുവകകൾ ഇന്ന് വീണ്ടും ലേലം ചെയ്യും

മുംബൈ കൂട്ടക്കൊലയുടെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിൽനിന്നു കണ്ടുകെട്ടിയ മുംബൈയിലെ ഹോട്ടൽ ഉൾപ്പെടെ മൂന്നു വസ്തുവകകൾ ഇന്ന് വീണ്ടും ലേലം ചെയ്യും. കേന്ദ്ര ധനമന്ത്രാലയമാണ് വസ്തുവകകൾ ലേലം ചെയ്യുന്നത്.
വസ്തുവകകൾ മുൻപു മൂന്നുവട്ടം ലേലത്തിനു വച്ചിരുന്നെങ്കിലും ആരും വാങ്ങാൻ എത്തിയില്ല. ഇക്കുറി അടിസ്ഥാനവില കുറച്ചാണു ലേലം.
എസ്.ബാലകൃഷ്ണൻ
രണ്ടുവർഷം മുൻപു മലയാളി മാധ്യമപ്രവർത്തകൻ എസ്.ബാലകൃഷ്ണൻ 4.28 കോടി രൂപയ്ക്കു ഹോട്ടൽ ലേലത്തിൽ വാങ്ങിയെങ്കിലും നിശ്ചിത സമയത്തിനകം പണം അടയ്ക്കാനാകാതെ വന്നതിനാൽ ഇടപാട് അസാധുവായിരുന്നു. ഇക്കുറി ഇതിന് 1.18 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരിക്കുന്നത്.
dawood ibrahim properties to be auctioned today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here