വനപാലകർക്ക് നേരെ നായാട്ടുകാരുടെ ആക്രമണം

കക്കയത്ത് നായാട്ടുകാരുടെ ആക്രമണത്തിൽ രണ്ട് വനപാലകർക്ക് പരിക്കേറ്റു. ഫോറസ്റ്റർ പ്രമോദ് കുമാർ, ഗാർഡ് ബാലകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.
കക്കയം ഫോറസ്റ്റ് സ്‌റേഷന് സമീപം പുലർച്ചെയായിരുന്നു ആക്രമണം. വേട്ടയാടിയ മൃഗത്തിന്റെ ഇറച്ചിയുമായി 2 പേർ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ഉദ്യോഗസ്ഥരെ ഇടിച്ച് വീഴ്ത്തിയ ശേഷം കാറും മൂന്ന് ചാക്ക് ഇറച്ചിയും ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ വനപാലകരെ കൂരാച്ചുണ്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here