പേരറിവാളന്റെ മൊഴി രേഖപ്പെടുത്തിയത് തെറ്റായാണെന്ന് സിബിഐ ഉദ്യോഗസ്ഥന്‍

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍റെ മൊഴി തെറ്റായി രേഖപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി സിബിഐ ഉദ്യോഗസ്ഥന്‍ സുപ്രീം കോടതിയില്‍. വാങ്ങിയ ബാറ്ററികള്‍ എന്തിനു വേണ്ടിയാണെന്ന് തനിക്കറിയില്ല എന്നായിരുന്നു പേരറിവാളന്‍റെ മൊഴി. എന്നാല്‍ ഇത് കുറ്റസമ്മതത്തില്‍ നിന്ന് തങ്ങള്‍ വെട്ടിമാറ്റിയെന്നും ഈ തെറ്റായ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി അദേഹത്തെ ശിക്ഷിച്ചതെന്നുമാണ് സിബിഐ ഉദ്യോഗസ്ഥനായ വി. ത്യാഗരാജന്‍ സുപ്രീംകോടതിയെ അറിയിച്ചത്.
ബാറ്ററി വാങ്ങിയത് എന്തിനാണെന്ന് തനിക്കറിയില്ലെന്ന മൊഴി അതേപടി രേഖപ്പെടുത്തിയിരുന്നെങ്കില്‍ പേരറിവാളന്‍ രക്ഷപെടുമെന്ന് സിബിഐക്കറിയാമായിരുന്നു. ഇക്കാര്യത്തില്‍ പേരറിവാളന് നീതി ലഭ്യമാക്കന്‍ കോടതി തയ്യാറാകണമെന്ന് ത്യാഗരാജന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
perarivalan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here