റിസോര്‍ട്ട് ഇരിക്കുന്ന ഭാഗത്ത് സ്വന്തം ഭൂമിയില്ലെന്ന് തോമസ് ചാണ്ടി

റിസോര്‍ട്ട് ഇരിക്കുന്ന ഭാഗത്ത് സ്വന്തം ഭൂമിയില്ലെന്ന് തോമസ് ചാണ്ടി. ഒരു ശതമാനം പോലും സത്യമില്ലാത്ത ആരോപണമാണ് തനിക്കെതിരെ ആരോപിച്ചിരിക്കുന്നത്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ വലിയ തെറ്റുകളുണ്ട്.ഒരു സെന്റ് പോലും താന്‍ കയ്യേറിയിട്ടില്ല. കരുവേലിപ്പാടത്ത് ഒരു സെന്റ് സ്ഥലം പോലും സ്വന്തമായി ഇല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.കൈനകരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് തോമസ് ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.
എന്‍സിപിയ്ക്കായി സ്ഥാനം ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും തന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും തോമസ് ചാണ്ടി.മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷം മാത്രമാണ് കേന്ദ്ര നേതൃത്വം രാജിയ്ക്ക് അനുമതി നല്‍കിയത്. സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്നും തോമസ് ചാണ്ടി കുറ്റപ്പെടുത്തി. ഒരു മുന്നണി മറ്റൊരു മുന്നണിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്.
thomas chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here