തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭ

അന്തരിച്ച കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭ. രാഷട്രീയത്തിനതീതമായി വ്യക്തിബന്ധം സൂക്ഷിച്ചയാളാണ് തോമസ് ചാണ്ടിയെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു.
Read Also: തോമസ് ചാണ്ടിക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി
മികച്ച പൊതുപ്രവർത്തകനെയാണ് തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ കേരളത്തിന് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറ്റ് കക്ഷി നേതാക്കളും തോമസ് ചാണ്ടിക്ക് അന്തിമോപചാരം ആർപ്പിച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
കുട്ടനാട് എംഎൽഎ ആയിരുന്ന തോമസ് ചാണ്ടി കഴിഞ്ഞ മാസം 20നാണ് അന്തരിച്ചത്. അർബുദ ബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു. കേരള രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്നു തോമസ് ചാണ്ടി കുട്ടനാടിന്റെ എംഎൽഎയായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുറച്ചുകാലത്തേക്ക് മന്ത്രിയാവുകയും ചെയ്തു. കുട്ടനാട് പോലെ എൻസിപിക്ക് ജയിക്കാൻ ദുഷ്‌കരമായ മണ്ഡലത്തിലും ജനകീയനായിരുന്നു അദ്ദേഹം.
thomas chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here