Advertisement

തോമസ് ചാണ്ടിയുടെ രാജി കത്തില്‍ ഉപാധികളില്ല: ടിപി പീതാംബരന്‍

November 15, 2017
0 minutes Read
thomas chandy resignation decision left for party central leaders

തോമസ് ചാണ്ടി പാര്‍ട്ടിയ്ക്ക് സമര്‍പ്പിച്ച രാജി കത്തില്‍ ഉപാധികള്‍ ഇല്ലെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ടിപി പീതാംബരന്‍. തോമസ് ചാണ്ടിയുടെ രാജി കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. മുഖ്യ മന്ത്രിയുടെ നിര്‍ദേശ പ്രാകാരമാണ് തോമസ് ചാണ്ടി രാജി വച്ചത്. ഗതാഗത വകുപ്പ് മുഖ്യ മന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നും മന്ത്രി സ്ഥാനം എന്‍സിപിയ്ക്കായി തന്നെ ഒഴിച്ചിടുമെന്നും പീതാംബരന്‍ വ്യക്തമാക്കി. ആദ്യം കുറ്റ വിമുക്തനായി എത്തുന്ന എന്‍സിപി നേതാവിന് തത്സ്ഥാനം നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top