ഗ്രീസിൽ കനത്ത മഴയും വെള്ളപ്പൊക്കവും; മരണം 15

ഗ്രീസിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 15 മരണം. മരിച്ചവരിൽ ഏറെയും വൃദ്ധരാണ്. വീടുകളിൽ കഴിഞ്ഞിരുന്ന ഇവർ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ രക്ഷപ്പെടാൻ കഴിയാതെ കുടുങ്ങിക്കിടന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. 37 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
വ്യവസായിക നഗരങ്ങളായ മാൻഡ്ര, നിയ പെരമോസ്, മെഗാര, ഏതൻസിന്റെ പടിഞ്ഞാറൻ മേഖല എന്നീ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ഗ്രീസിൽ മോശമായ കാലാവസ്ഥയായിരുന്നു. എന്നാൽ കഴിഞ്ഞരാത്രിയാണ് അപ്രതീക്ഷിതമായി കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടത്. ജനത്തിന് മുൻകരുതൽ എടുക്കാൻ കഴിയും മുൻപ് വീടുകളിലും റോഡിലുമെല്ലാം വെള്ളം കയറിയിരുന്നു.
15 killed in greece flood
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here