ഐഎസ്എൽ ടിക്കറ്റ് വിൽപ്പന; അന്വേഷണത്തിനുത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
ഐ.എസ്.എൽ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ. ടിക്കറ്റ് മുഴുവൻ ഓൺലൈനിൽ വിറ്റത് കരിഞ്ചന്ത ലക്ഷ്യമിട്ടാണോയെന്ന് അന്വേഷണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ഐ.എസ്.എൽ നാലാം സീസണിലെ ഉദ്ഘാടന മത്സരമായ കേരള ബ്ലാസ്റ്റേഴ്‌സ്‌കൊൽക്കത്ത മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം ഓൺലൈനിലൂടെ വിറ്റുപോയെന്നാണ് സംഘാടകരുടെ ഭാഷ്യം. ഇതിനെതിരെ കൊച്ചി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി മോഹൻദാസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ കൗണ്ടറുകളിലൂടെ ടിക്കറ്റ് വിൽപ്പനയുണ്ടെന്ന് അറിഞ്ഞ് കഴിഞ്ഞ ദിവസം ആയിരക്കണക്കിന് ആരാധകർ കൊച്ചിയിൽ എത്തിയിരുന്നു. എന്നാൽ 39,000 ടിക്കറ്റുകളിൽ 174 ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളതെന്നായിരുന്നു സംഘാടകരുടെ നിലപാട്. ഇതോടെ ഐ.എസ്.എൽ ഓഫീസിലേക്ക് തള്ളിയറിയെ ആരാധാകരെ പൊലീസെത്തിയാണ് ശാന്തരാക്കിയത്. ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിലെ കൃത്യമായ വിശദീകരണം ഐ.എസ്.എൽ സംഘാടകരും എറണാകുളം ജില്ലാ കളക്ടറും രണ്ടാഴ്ചക്കകം നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കേസ് ഡിസംബർ ആറിന് പരിഗണിക്കും.
human rights commission orders inquiry on ISL ticket sale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here