റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരുക്ക് പറ്റിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് കല്ലുത്താൻ കടവ് പുതിയപാലം റോഡിൽ ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ വീണ് ഡ്രൈവർക്ക് പരുക്ക് പറ്റിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
ഓഗസ്റ്റ് 26ന് കോഴിക്കോട് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ചേന്നമംഗലൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ സുബിരാജിന് കുഴിയിൽ വീണ് പരുക്കു പറ്റിയ വാർത്ത ട്വന്റിഫോർ റിപ്പോർട്ട് ചെയ്തിരുന്നു.കസബ പൊലീസ് കേസെടുക്കാത്തതിനെത്തുടർന്ന് നീതി തേടി ഇയാൾ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടൽ ഉണ്ടായത്. കല്ലൂത്താംകടവ് – പുതിയ പാലം റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്.
Story Highlights : Autorickshaw driver injured after falling into a pothole on the road; Human Rights Commission registers case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here