Advertisement

പാനൂരിൽ നിന്ന് ബോംബുകളും വടിവാളും കണ്ടെത്തി

November 17, 2017
0 minutes Read
bomb and sword found in panur

സംഘർഷം തുടരുന്ന പാനൂരിനടുത്ത എലാങ്കോട് നിന്നും ബോംബുകളും വടിവാളും കണ്ടെത്തി. ഇന്ന് രാവിലെ എട്ടോടെ പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് മാരകായുധങ്ങൾ കണ്ടെത്തിയത്.

റെയ്ഡിൽ എലാങ്കോട് സ്വാമി മഠം പാറയ്ക്ക് താഴെ ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക്ക് സഞ്ചിയിൽ സൂക്ഷിച്ച നിലയിലാണ് ഏഴു നാടൻ ബോംബുകളും രണ്ടു വടിവാളും കണ്ടെത്തിയത്. ഈ മേഖലയിൽ കൂടുതൽ ആയുധങ്ങൾക്കായും പ്രതികൾക്കായും റെയ്ഡ് തുടരുകയാണ്.

നാല് ദിവസമായി ഈ മേഖലയിൽ സംഘർഷം നടന്നു വരികയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top