ജനയുഗത്തിനെതിരെ ദേശാഭിമാനി മുഖപ്രസംഗം

തോമസ് ചാണ്ടിയുടെ രാജിയില്‍ സിപിഎം സിപിഐ പരസ്യപ്പോര് തുടരുന്നു. ഇന്നലെ ജനയുഗത്തില്‍ വന്ന മുഖപ്രസംഗത്തിനെതിരെ ഇന്ന് ദേശാഭിനമാനിയില്‍ മുഖപ്രസംഗം എത്തി. സ്വാഭാവിക നീതി ഒരു മന്ത്രിയ്ക്ക് നിഷേധിക്കുന്നത് ശരിയല്ലെന്നാണ് ദേശാഭിമാനി മുഖ പ്രസംഗത്തിലുള്ളത്. തോമസ് ചാണ്ടിയ്ക്കെതിരെ ആരോപണം വന്നപ്പോള്‍ റവന്യൂ മന്ത്രി ഇത് നേരം കളക്ടര്‍ക്ക് പരിശോധനയ്ക്ക് വേണ്ടി അയച്ച് കൊടുക്കുകയാണ് ഉണ്ടായത് ഇത് അസാധാരണമായ നടപടിയാണെന്ന് മുഖപ്രസംഗം പറയുന്നു. കുറ്റംചെയ്ത ഒരാള്‍ക്കും എല്‍ഡിഎഫ് സംരക്ഷണം നല്‍കുകയില്ല. ഈ ആത്മവിശ്വാസമാണ് എല്‍ഡിഎഫിന്റെ ഏറ്റവുംവലിയ കരുത്ത്.മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ തീരുമാനം എടുത്തിരുന്നെങ്കില്‍ ഒമ്പതുമണിക്കുള്ള യോഗം മറ്റൊരുസമയത്തേക്ക് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടിയിരുന്നത്. എല്‍ഡിഎഫ് ചര്‍ച്ചചെയ്ത് തീരുമാനം ഉണ്ടായതിനുശേഷം യോഗം നടത്താം എന്ന തീരുമാനമല്ല സിപിഐ സ്വീകരിച്ചത്. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കത്തക്ക ഗുരുതരസാഹചര്യം വന്നാല്‍ മുന്നണിനേതൃത്വം വഴിയാണ് അക്കാര്യം കൈകാര്യംചെയ്യേണ്ടിയിരുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുകയല്ല വേണ്ടതെന്നും മുഖ പ്രസംഗം പറയുന്നു.
deshabhimani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here