കാന്താരി ടോക്‌സ് ഡിസംബർ 12 ന്

കാന്താരി ടോക്‌സ് എന്ന ലീഡർഷിപ്പ് പ്രോഗ്രാമിന് ഡിസംബർ 12 ന് തുടക്കമാകുന്നു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിച്ച 24 വ്യക്തിത്വങ്ങളാണ് പരിപാടിയിൽ സംസാരിക്കാൻ എത്തുന്നത്.
ആത്മഹത്യകളിൽ നിന്ന് മനസ്സുകളെ പിന്തിരിപ്പിക്കുവാനും ജീവിക്കാൻ കൂടുതൽ ശക്തിപകരാനും, ഒപ്പം ഡിപ്രഷൻ, ലഹരി അഡിക്ഷൻ, കുട്ടികളിൽ കണ്ടുവരുന്ന ഹൈപ്പർ ആക്ടിവിറ്റി, എഡിഎച്ഡി തുടങ്ങി ദൈനംദിന ജീവിതത്തിൽ നാം അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങൾക്കുള്ള പരിഹാരവും ഇതെ കുറിച്ചുള്ള ചർച്ചകൾ നടക്കും.
ഇന്ത്യയിലെ കൊൽകത്ത, ഒഡീഷ, തെലങ്കാന, എന്നിവിടങ്ങളിൽ നിന്നും വരുന്ന പ്രഗത്ഭർക്ക് പുറമെ, നാഗാലാൻഡ്, കെനിയ, ലണ്ടൺ, ഉഗാണ്ട, ലെബനൻ എന്നിവിടങ്ങളിൽ നിന്നുമുള്ള വ്യക്തിത്വങ്ങളും എത്തുന്നുണ്ട്.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരും, ഏതെങ്കിലും തരത്തിൽ മാറ്റിനിർത്തപ്പെട്ടവർക്കും പ്രചോദനം നൽകുകയും, അവർക്ക് ആത്മവിശ്വാസവും, ആത്മാഭിമാനവും പകർന്ന് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാവനും ഇവർ സഹായിക്കും.
ജീവിതത്തിൽ അനാഥത്വം, ദാരിദ്ര്യം, തുടങ്ങി നിരവധി കഷ്ടതകൾ അനുഭവിക്കുകയും, അത്തരം പ്രതിസന്ധികളെ മറികടന്ന് ഇന്ന് ലോകം അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയവരാണ് കാന്താരി ടോക്‌സിൽ അവരുടെ അനുഭവകഥ പങ്കുവെച്ച് എത്തുന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ ബുക്ക്‌മൈ ഷോ ആപ്പിലൂടെ ടിക്കറ്റുകൾ സ്വന്തമാക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here