യുവാവിന്റെ ലിംഗം മുറിച്ച കേസിലെ പ്രതിയായ യുവതിയും യുവാവും ഇനി ഒരുമിച്ച് താമസിക്കും

യുവാവിന്റെ ലിംഗം മുറിച്ച കേസിലെ പ്രതിയായ യുവതിയും യുവാവും ഇനി ഒരുമിച്ച് താമസിക്കും. തങ്ങൾ വിവാഹിതരാണെന്നും യുവതിക്കൊപ്പം താമസിക്കാനാണ് താൽപ്പര്യമെന്നും യുവാവ് കോടതിയെ അറിയിച്ചു . യുവാവ് ബന്ധുക്കളുടെ അന്യായ തടങ്കലിൽ ആണെന്ന് ചൂണ്ടിക്കാട്ടി യുവതി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് യുവാവിനെ കോടതിയിൽ ഹാജരാക്കിയത്.
രണ്ടു തവണ വിവാഹിതയായ യുവതി രണ്ടാം ഭർത്താവിന്റെ സുഹൃത്തായ യുവാവുമായി സൗഹൃദത്തിലാവുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വിവാഹിതരായ ശേഷം ഗൾഫിൽ പോയ യുവാവ് മടങ്ങി വന്ന ശേഷം സെപ്റ്റംബറിൽ കുറ്റിപ്പുറത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുന്നതിനിനിടെയാണ് യുവാവിന് മുറിവേറ്റത്.
ഒരുമിച്ച് താമസിക്കണമെന്നാവശ്യപ്പെട്ട യുവതി കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നും തടയാൻ ശ്രമിച്ചപ്പോൾ മുറിവേറ്റന്നുമാണ് ഹർജിയിൽ പറയുന്നത്. യുവാവിനെതിരെ നടന്ന അതിക്രമത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിൽ ജാമ്യവ്യവസ്ഥയിൽ ഏർപ്പെടുത്തിയ വ്യവസ്ഥകളും കോടതി ഇളവു ചെയ്തു.
ജസ്റ്റീസുമാരായ ബി ചിദംബരേഷും സതീഷ് നൈനാനും അടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here