Advertisement

ചാണ്ടിയുടെ രാജി വൈകിയിട്ടില്ല : കെഇ ഇസ്മായിൽ

November 17, 2017
1 minute Read
thomas Chandy resignation wasn't late said, KE Ismail

തോമസ്ചാണ്ടിയുടെ രാജിയിൽ വ്യത്യസ്ത നിലപാടുമായി കെഇ ഇസ്മായിൽ. ചാണ്ടിയുടെ രാജി വൈകിയെന്നത് ശരിയല്ലെന്നും, മുഖ്യമന്ത്രിയെടുത്ത നിലപാടിനെ തുടർന്ന് ശരിയായ സമയത്ത് തന്നെയാണ് രാജിയെന്നും തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഇസ്മായിൽ പറഞ്ഞു.

സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് പരിശോധിക്കുമെന്നും, എല്ലാവരും അറിഞ്ഞിട്ടല്ല സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണമെന്നും ഇസ്മായിൽ പറയുന്നു.

സീറോ ജെട്ടി റോഡ് നിർമ്മാണത്തിന് എംപി ഫണ്ട് അനുവദിച്ചത് പാർട്ടിയുടെ അറിവോടെയെന്നും, പ്രാദേശിക നേതൃത്വം ശുപാർശ ചെയ്തു സംസ്ഥാന നേതൃത്വം അപേക്ഷ പരിശോധിച്ചുവെന്നും, ഈ അപേക്ഷയിലാണ് ഫണ്ട് അനുവദിച്ചതെന്നും കെഇ ഇസ്മായിൽ കൂട്ടിച്ചേർത്തു.

 

thomas Chandy resignation wasn’t late said, KE Ismail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top