മരണം കവർന്നത് മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ ; ഈ കുടുംബത്തിന് ഇനി ആശ്രയം നമ്മൾ മാത്രം

വൈദ്യശാസ്ത്രത്തിന് പോലും കണ്ട് പിടിക്കാന്‍ കഴിയാത്ത ഏതോ കാരണങ്ങളില്‍ അശ്വതിയ്ക്കും രാജേഷിനും നഷ്ടപ്പെട്ടത് തങ്ങളുടെ മൂന്ന് കുഞ്ഞുങ്ങളെയാണ്. അവസാനമായി മൂന്നാം പ്രസവത്തിലെ ഇരട്ടക്കുട്ടികളിലൊരാളേയും മരണം കവര്‍ന്നു. ഇരട്ടകളിലൊരാളുടെ ജീവനും ഏത് നിമിഷവും അപകടത്തിലായേക്കാം. വൈദ്യശാസ്ത്രത്തിന് പോലും കൃത്യമായി ഉത്തരം പറയാനാകാത്ത മൂന്ന് മരണങ്ങള്‍ക്ക് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കേണ്ടി വന്ന ദമ്പതികള്‍ ഇപ്പോള്‍ അമ്പത്താറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് വേണ്ടി വിധിയോട് പൊരുതുകയാണ്. ആദ്യ രണ്ട് കുഞ്ഞുങ്ങളും നാലും അഞ്ചും മാസം പ്രായം ഉള്ളപ്പോഴാണ് മരമണടഞ്ഞത്. ഓരോ തവണയും ഓരോ കാരണങ്ങള്‍…മൂന്നാം കുട്ടി ജനിച്ച് നാല്‍പതാം ദിവസം മരണത്തിന്റെ കൈകളിലേക്കൂര്‍ന്ന് പോയി.
തൃശ്ശൂര്‍ സ്വദേശികളായ രാജേഷും അശ്വതിയും വിവാഹിതരാകുന്നത് 2010ലാണ്. 2011ല്‍ ഇവര്‍ക്ക് ആദ്യ കുഞ്ഞ് പിറന്നു, ആ സന്തോഷത്തിന് ദൈവം നല്‍കിയ ആയുസ്സ് നാല് മാസമായിരുന്നു. ആ വിഷമത്തില്‍ നിന്ന് അവര്‍ കരകയറിയത് 2013ല്‍ ഒരു പെണ്‍കുഞ്ഞ് പിറന്നപ്പോഴാണ്. ആദ്യ കുഞ്ഞ് മരണപ്പെട്ടതിനാല്‍ രണ്ടാമത്തെ കുഞ്ഞിനായി എല്ലാ ചികിത്സകളും ടെസ്റ്റുകളും ചെയ്തിരുന്നു. കടവും കടത്തിന് മേല്‍ കടവുമായാണ് അമൃത ആശുപത്രിയില്‍ അന്ന് കുഞ്ഞിന്റെ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ അഞ്ച് മാസം പ്രായമായപ്പോള്‍ ഈ കുഞ്ഞും മരണത്തിന് കീഴടങ്ങി. കണ്ട് മതിവരാതെ രണ്ട് കുരുന്നുകള്‍ നഷ്ടപ്പെട്ട തീരാ വേദനയില്‍ നിന്ന് ഇനി കുഞ്ഞുങ്ങള്‍ വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു ഈ ദമ്പതികള്‍. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കൃത്യമായ ചികിത്സ നടത്തി മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ അശ്വതി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഒരാണും, ഒരു പെണ്ണും.. തങ്ങളുടെ ജീവിതത്തില്‍ നിന്ന് വിധി അടര്‍ത്തി മാറ്റിയ രണ്ട് കുരുന്നുകളെ ദൈവം മടക്കി നല്‍കിയെന്ന് സമാധാനിച്ച നാളുകളിലേക്ക് നാല്‍പതാം നാള്‍ മരണം വീണ്ടും എത്തി. ഇരട്ടകളിലൊരാളെ മരണം കൂടെക്കൂട്ടി. വളര്‍ച്ച കുറവിനെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു കുഞ്ഞിന്റെ മരണം.ലോകത്ത് ഒരാള്‍ക്കും സഹിക്കാനാകാത്ത സന്ദര്‍ഭം. ഇപ്പോള്‍ ഒപ്പമുള്ള കുഞ്ഞ് കടുത്ത ആരോഗ്യ പ്രശ്നങ്ങളെ നേരിടുകയാണ്. കുഞ്ഞിന്റെ രക്തത്തില്‍ യൂറിക്ക് ആസിഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഇതിന്റെ കാരണം കണ്ടെത്താനുമാകുന്നില്ല, അത് കൊണ്ട് തന്നെ ചെന്നൈയിലെ ആശുപത്രിയിലേക്ക് എസ്എടി അധികൃതര്‍ റഫര്‍ ചെയ്തു. ഇരട്ടയിലൊരാളുടെ ചിതയടങ്ങും മുമ്പ് അശ്വതിയും രാജേഷും തങ്ങളുടെ നാലാമത്തെ കുഞ്ഞിന്റെ ജീവനുവേണ്ടി ചെന്നൈയിലേക്ക് തിരിച്ചിരിക്കുകയാണ് ഇപ്പോള്‍. ചെന്നൈ എസ്ആര്‍എം ശ്രീ ആശുപത്രിയിലാണ് കുഞ്ഞിന്റെ തുടര്‍ ചികിത്സ.
എന്ത് ചികിത്സയാണെന്നോ, അതിന് എന്ത് ചിലവ് വരുമെന്നോ ഇവര്‍ക്ക് രണ്ടു പേര്‍ക്കും അറിയില്ല. മൂന്ന് കുട്ടികള്‍ നഷ്ടപ്പെട്ട്, അവസാനത്തെ കുഞ്ഞിന്റെ ജീവന്‍ മാത്രം മുന്നില്‍ കണ്ട് ജീവിക്കുന്ന ഇവര്‍ക്ക് വേണ്ടത് അവരുടെ ചോരകുഞ്ഞിന്റെ ജീവനാണ്. നിറങ്ങള്‍ കെട്ടുപോയ അവരുടെ ജീവിതമാണ്… ഈ ചിറകുകള്‍ക്ക് നമുക്കും കരുത്തേകാം. പ്രാര്‍ത്ഥനകള്‍ക്കൊപ്പം നമ്മള്‍ നല്‍കുന്ന ചെറിയ സഹായം ഇവര്‍ തിരിച്ച് നല്‍കുന്നത് കുഞ്ഞിന്റെ ജീവന്‍ മാത്രമാകില്ല, ഒരായുസ്സിന്റെ സന്തോഷവും സമാശ്വാസവും കൂടിയാവും. സഹായങ്ങള്‍ വലുതോ, ചെറുതോ ആകട്ടെ ഈ കുഞ്ഞിനും, മൂന്ന് മക്കള്‍ നഷ്ടപ്പെട്ട രാജേഷിനും, അശ്വതിയും നമുക്കും കരുത്താകാം.. കരുതലിന്റെ കുട പിടിക്കാം.
പുത്തൂർ ഏഴാം വാർഡ് മെമ്പർ ജോർജ് പന്തപ്പള്ളിയുടെ നേതൃത്വത്തിൽ സഹായ സമിതി രൂപീകരിക്കുകയും സാമ്പത്തിക സമാഹരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ചെന്നൈയിലെ തുടര്‍ചികിത്സ കഴിഞ്ഞ് ആരോഗ്യവാനായ കുഞ്ഞിനൊപ്പം അശ്വതിയും രാജേഷും മടങ്ങുന്നതിന് നന്മ വറ്റിയിട്ടില്ലാത്ത നമ്മളോരോരുത്തടുടേയും സഹായമാണ് വേണ്ടത്. സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായ സമിതിയുടെ ഈ അക്കൗണ്ടിലേക്ക് പണം അയക്കാം.
SOUTH INDIAN BANK PUTHUR
Joint account no:0784053000002563 IFSC :SIBL0000784
SWIFT CODE:SOININ55XXX Akhil P S & Bineesh O B
(വിലാസം
രാജേഷ് P M
പൈറ്റാട്ട് ഹൗസ്
മാന്ദാമംഗലം P o
തൃശൂർ – 680014
ബന്ധപ്പെടേണ്ട നമ്പറുകള്‍
+919895666503
+919526931023
+918129966569
rajesh and aswathy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here