കൊറിയർ കമ്പനിയുടെ പേരിൽ സൈബർ തട്ടിപ്പ്; യുവതിയുടെ ഫോൺ ഹാക്ക് ചെയ്ത് പണം തട്ടി

കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്. സൗത്ത് തൃപ്തി ലയിനിൽ താമസിക്കുന്ന പ്രിയ ശിവദാസിന്റെ ഫോണാണ് ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഫോണിൽ നിന്ന് പ്രിയയുടെ സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രിയ അപകടത്തിലാണെന്നും പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ് സംഘം മറ്റുള്ളവരിൽ നിന്ന് പണം തട്ടിയത്.
സന്ദേശം ലഭിച്ചവരിൽ ഒരാൾ 45000 രൂപയും രണ്ട് പേർ 2000 രൂപയും വീതം തട്ടിപ്പ് സംഘത്തിന് നൽകി. ഗൂഗിൾ പേ നമ്പർ അയച്ച് അതിലേക്ക് പണം അയക്കാനായിരുന്നു തട്ടിപ്പ് സംഘം ആവശ്യപ്പെട്ടിരുന്നത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ പോലീസ് പരാതി നൽകി. ഫോൺ അൺഹാക്ക് ചെയ്യുകയും ചെയ്തു. ഇപ്പോഴും ഫോൺ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർക്ക് പണം ആവശ്യപ്പെട്ട് സന്ദേശം എത്തുന്നുണ്ടെന്ന് പ്രിയ 24 നോട് പറഞ്ഞു. കടവന്ത്ര പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.
Story Highlights : Cyber fraud in Kochi Phone hacked and money stolen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here