ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും

48 ആമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും.മജീദ് മജീദിയുടെ ഇന്ത്യൻ ചിത്രം ബിയോണ്ട് ദ ക്ലൗഡ്‌സ് ആണ് ഉദ്ഘാടന ചിത്രം.പനാജിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഷാരൂഖ് ഖാൻ മുഖ്യാതിഥി ആയിരിക്കും.
82 രാജ്യങ്ങളിൽനിന്നായി 195 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.മത്സര വിഭാഗത്തിൽ 15 ചിത്രങ്ങളും ഇന്ത്യൻ പനോരമ വിഭാഗത്തിൽ 42 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിൽ 82 ചിത്രങ്ങളുമാണുള്ളത്.
കൺട്രി ഫോക്കസ് വിഭാഗത്തിൽ കാനഡയിൽ നിന്നുള്ള എട്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ ബ്രിക്‌സ് ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം നേടിയ 11 ചിത്രങ്ങളും മേളയുടെ ഭാഗമായുണ്ട്.
goa film festival begins today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here