Advertisement

ഒരു ബൈക്കിൽ 58 പേർ!! പുതു റെക്കോർഡിട്ട് കരസേന

November 21, 2017
0 minutes Read
58 people in one bike, indian army

ഒരു ബൈക്കിൽ 58 പേരെ കയറ്റി വ്യോമസേന റിക്കാർഡ് കുറിച്ചു. ബെംഗളൂരു നോർത്തിലെ യെലഹങ്ക വ്യോമസേനാ താവളത്തിൽ നടന്ന അഭ്യാസപ്രകടനത്തിലാണ് അത്ഭുതം രചിച്ചത്. കരസേനാ സർവീസ് കോറിലെ 58 അംഗ, ടൊർനാഡോസ് എന്ന, മോട്ടോർ ബൈക്കഭ്യാസ സംഘമാണ് 500 സിസി റോയൽ എൻഫീൽഡ് ബൈക്കിൽ 1200 മീറ്റർ സവാരി ചെയ്തത്. കരസേന പത്രക്കുറിപ്പിൽ അറിയിച്ചു.

ത്രിവർണ്ണ വസ്ത്രങ്ങൾ ധരിച്ച ടീം ഡ്രൈവർ സുബേദാർ രാംപാൽ യാദവ് ആണ് ബൈക്കോടിച്ചത്. ടീം നേതാവ് മേജർ ബണ്ണി ശർമ്മ മുൻപിൽ നിന്നു. മറ്റുള്ളവർ പിന്നിലും ചുറ്റുമായി നിരന്നു. ഉദ്യോഗസ്ഥരും ജവാന്മാരുമുൾപ്പെട്ട സംഘമായിരുന്നു പ്രകടനം നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top