Advertisement

മൂന്നാറില്‍ ഹര്‍ത്താല്‍ തുടങ്ങി; പരക്കെ അക്രമം

November 21, 2017
1 minute Read
harthal

മൂന്നാർ മേഖലയിലെ പത്തു പഞ്ചായത്തുകളിൽ റവന്യൂ വകുപ്പിനെതിരെയുള്ള ഹർത്താൽ തുടങ്ങി. സിപിഎം നേതൃത്വം നൽകുന്ന മൂന്നാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ വ്യാപകമായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടൂറിസ്റ്റുമായിപോയ ടാക്സി ഡ്രൈവര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി.

മൂന്നാറിൽ വർഷങ്ങളായി ഭൂമി കൈവശം വച്ചിരിക്കുന്നവരെ റവന്യൂ ഉദ്യോഗസ്ഥർ ദ്രോഹിക്കുകയാണെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍..   രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. സിപിഐ യും കോൺഗ്രസ്സും ഹർത്താലിനെ അനുകൂലിക്കുന്നില്ല.

harthal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top