ഹണി ട്രാപ്പ്; കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന്

എ.കെ. ശശീന്ദ്രൻ ഉൾപ്പെട്ട ഹണിട്രാപ് കേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് ഇന്ന് സമര്‍പ്പിക്കും. ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്‍സിപിയെ സംബന്ധിച്ച് വളരെയധികം നിര്‍ണ്ണായകമാണ് ഈ റിപ്പോര്‍ട്ട്. മന്ത്രിസ്ഥാനത്തേക്ക് ശശീന്ദ്രന്‍ തിരിച്ചെത്തുന്ന കാര്യം റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനിക്കുക
രാവിലെ ഒൻപതരയ്ക്ക് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റക്കേസ് അല്ലെങ്കിൽ ശശീന്ദ്രന്റെ ഫോൺവിളികേസ്-ഏത് കേസാണ് ആദ്യം തീര്‍പ്പാകുന്നത്, അയാളെ മന്ത്രിയാമെന്നാണ് ധാരണ.
പരാതിക്കാരി മൊഴി നൽകാൻ കമ്മീഷൻ മുന്നിൽ എത്തിയിരുന്നില്ല, ശാസ്ത്രീയപരിശോധനകളും കമ്മീഷൻ നടത്തിയില്ല. ഇക്കാരണങ്ങൾ കൊണ്ട് റിപ്പോർട്ട് ശശീന്ദ്രന് അനുകൂലമാകുമെന്നാണ് സൂചന. ഡിസംബർ 31 വരെ കമ്മീഷൻ കാലാവധി ഉണ്ട്. 17 സാക്ഷികളെ വിസ്തരിച്ചു. 61 രേഖകളും കമ്മീഷന്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here