Advertisement

തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

February 28, 2025
2 minutes Read
thomas k thomas

എന്‍സിപി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസിനെ തെരഞ്ഞെടുത്തു. പി കെ രാജന്‍ മാസ്റ്റര്‍, പിഎം സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി.

14 ജില്ലാ പ്രസിഡന്റുമാരുടെയും പിന്തുണ തോമസ് കെ തോമസിനായിരുന്നു. പിന്തുണ അറിയിച്ചുള്ള കത്ത്, ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ആവാദിന് കൈമാറുകയും ചെയ്തിരുന്നു. പ്രധാന നേതാക്കളെ കണ്ടുവെന്നും അവര്‍ക്കുള്ളത് പറയാനുള്ളത് കേട്ടുവെന്നും ജിതേന്ദ്ര അവാദ് കഴിഞ്ഞ ദിവസം പ്രതികരിക്കുകയും ചെയ്തു.

എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ.തോമസ് എംഎല്‍എയുടെ പേര് നേരത്തെ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ഇ-മെയില്‍ മുഖേനെ ആവശ്യം അറിയിക്കുകയും ചെയ്തു. ആവശ്യപ്പെട്ടാല്‍ ചുമതല ഏറ്റെടുക്കാന്‍ തയാറാകുമെന്ന് തോമസ് കെ തോമസ് അന്ന് തന്നെ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ പിഎം സുരേഷ് ബാബുവിനെയായിരുന്നു പിസി ചാക്കോയ്ക്ക് താത്പര്യം. എന്നാല്‍ ശശീന്ദ്രൻ പക്ഷം അനുകൂലിച്ചിരുന്നില്ല.

Story Highlights : Thomas K Thomas elected as NCP State President

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top