ശബരിമല വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്

ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള നാല് ദിവസത്തെ കണക്ക് പ്രകാരം വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്.
മുൻവർഷത്തെ അപേക്ഷിച്ച് 5 കോടിയിൽപരം രൂപയുടെ വർദ്ധനവ് ഉണ്ടായെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി. അരവണ വിൽപ്പന ഇരട്ടിയോളം വർദ്ധിച്ചപ്പോൾ നടവരവിൽ ഒരു കോടിയിൽ പരം രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.
മണ്ഡലപൂജ ആരംഭിച്ചതിന് ശേഷമുള്ള 4 ദിവസത്തെ വരവ് സംബന്ധിച്ച വിവരങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തുവിട്ടത്. ആകെ വരുമാനം 15 ,91,51,534 രൂപയാണ്. കഴിഞ്ഞവർഷം ഇതേസമയത്തെ വരുമാനം 10,77,51,556 രൂപയായിരുന്നു.
സന്നിധാനത്തെ നടവരവ് 3,69,16,665 ൽ നിന്നും 4,65,30,885 ലേക്കും മാളികപ്പുറത്ത് 5,28,000 നിന്ന് 7,78,000 ലേക്കും ഉയർന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here