Advertisement

ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

November 22, 2017
1 minute Read
dileep dileep reached court to get back passport court accepts charge sheet against dileep dileep question chargesheet

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മഞ്ജുവാര്യരാണ് കേസിലെ പ്രധാന സാക്ഷി

ഗൂഢാലോചനയും, കൂട്ടബലാത്സംഗവുമാണ് ചുമത്തിയിരിക്കുന്ന കേസ്. ജയിലില്‍ നിന്നും സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ ലാലിനേയും സുനിയെെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ അനീഷിനേയും മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്.

പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയ മേസ്തിരി സുനില്‍,  സുനിയുടെ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് എത്തിച്ച് നല്‍കിയ വിഷ്ണു,  തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ രാജു ജോസഫ്  എന്നിവരാണ് രണ്ടാം കുറ്റപത്രത്തിലെ പ്രതികള്‍. കുറ്റപത്രത്തില്‍ 355 സാക്ഷികളുണ്ട്. ഇതില്‍ അമ്പത് പേരോളം സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്.  450 ല്‍ അധികം രേഖകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

Dileep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top